കാളാഞ്ചി തവാ ഫ്രൈ
ഇന്ന് കൊച്ചിയിലെ നോൺ വെജിറ്റേറിയൻ ഭക്ഷണശാലകളിൽ ഏറ്റവും കൂടുതൽ ഡിമാൻ്റുളള ഒരു വിഭവമാണ് ഫിഷ് തവാ ഫ്രൈ. അതിൽ തന്നെ അധിക ആളുകളും താത്പര്യപ്പെടുന്നത് കാളാഞ്ചി തവാ ഫ്രൈയ്ക്കാണ്. ഇംഗ്ലീഷ് ഭാഷയിൽ സീബാസ് എന്നറിയപ്പെടുന്ന ഈ മീൻ കടലിലും കായലിലും കാണപ്പെടുന്നു. ഇതിൽ വിലയിലും രുചിയിലും ഒരു പടി മുന്നിൽ നിൽക്കുന്നത് കായൽ കാളാഞ്ചിയാണ്. വെറുതെയല്ല വില കൂടുതൽ എന്ന് സാരം.
ഇനി എന്തുകൊണ്ടാണ് കായൽ കാളാഞ്ചിയ്ക്ക് ഇത്ര രുചി കൂടാൻ കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ. കാരണം അതിൻ്റെ ഭക്ഷണരീതി തന്നെ. കായൽ കാളാഞ്ചി കൂടുതലും ഭക്ഷണമാക്കുന്നത് കായലിലെ ചെമ്മീനുകളെയാണ്, വെറുതെയല്ല ഇത്ര ടേസ്റ്റല്ലേ.ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഒരു വെടിക്ക് രണ്ടു പക്ഷി. കാളാഞ്ചി കഴിക്കാം ചെമ്മീൻ ആസ്വദിക്കാം.
Comments
Post a Comment